തന്റെ അനുചരര്‍ ശത്രു പീഡനത്താല്‍ പ്യാസപ്പെടുമ്പോള്‍ നബി(സ്വ) അയല്‍ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയുമെല്ലാം ഒരു ചിത്രം മനസില്‍ കാണുന്നുണ്ട്. എവിടേക്കാണ് ഇവരെ പറഞ്ഞയക്കാന്‍ പറ്റിയതെന്ന് ചിന്തിച്ചിട്ടുണ്ട്. കഅ്ബയുടെ ആളുകളാണല്ലോ ഖുറൈശികള്‍. അത് കൊണ്ട് തന്നെ, ജസീറയുടെ എല്ലാ കോണിലും ഖുറൈശികളെ നമിക്കുന്നവരാണ്. ഖുറൈശികള്‍ അറബികളുടെ നേതൃത്വമായിട്ടാണ് കരുതപ്പെടുന്നത്. അറേബ്യ മുഴുവന്‍ അവരെ ആദരിക്കുന്നു. അവരുടെ കച്ചവട സംഘങ്ങളെ സല്‍ക്കരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഏത് അറേബ്യന്‍ നാട്ടിലേക്കാണ് സ്വഹാബത്തിനെ പറഞ്ഞയക്കുക. ആരാണ് അവര്‍ക്ക് അഭയം നല്‍കാന്‍ തയാറാകുക. തീരെ കാഴ്ചപ്പാടില്ലാതെയും ധാരണകളില്ലാതെയും അല്ല; നല്ല നിരീക്ഷണവും ആസൂത്രണവും നടത്തിയിട്ടാണ് നബി(സ്വ) ഹിജ്‌റക്കുള്ള സമ്മതം നല്‍കുന്നത്. ഹിജ്‌റയില്‍ നമുക്ക് ഒരുപാട് പാഠങ്ങലുണ്ട്.